തിരുവനന്തപുരം: വായനാദിനത്തോടനുബന്ധിച്ച് കെ.പി.സി.സി സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പുസ്തക ചർച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിക്കും. ഇന്ന് രാവിലെ 10.30ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന പരിപാടിയിൽ സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാൻ സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സെമിനാറിൽ സുധാ മേനോൻ രചിച്ച 'ഇന്ത്യ എന്ന ആശയം" എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച സംഘടിപ്പിക്കും. മാദ്ധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം, എഴുത്തുകാരായ അജയൻ പനയറ, ജി.ഹരി എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |