ഒന്നാം ഘട്ട അലോട്ട്മെന്റ്
2025 -26 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ (എഫ്-വൈയുജിപി) പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല അഡ്മിഷൻ ഫീസ് പ്രൊഫൈലിൽ ഓൺലൈനായി ഒടുക്കിയ ശേഷം അലോട്ട്മെന്റ് മെമ്മോയുമായി കോളേജിൽ സ്ഥിര/ താത്ക്കാലിക പ്രവേശനം നേടണം. തിങ്കളാഴ്ചക്കകം കോളേജുകളില്‍ പ്രവേശനം നേടണം. വെബ്സൈറ്റ് : https://admissions.keralauniversity.ac.in/fyugp2025.
അഡ്മിഷൻ ഫീസ് അടയ്ക്കാത്തവരുടെയും ഫീസടച്ച ശേഷം കോളേജിൽ ഹാജരായി പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.സ്ഥിരം പ്രവേശനം നേടിയ വിദ്യാർത്ഥികൾ 24ന് മുമ്പായി ഉയർന്ന ഓപ്ഷനുകൾ നീക്കണം. അവരെ അടുത്ത അലോട്ട്മെന്റിൽ പ്രസ്തുത ഓപ്ഷനുകളിലേയ്ക്ക് പരിഗണിച്ചേക്കാം. അത്തരത്തിൽ സീറ്റ് ലഭിക്കുന്നവർ ആ സീറ്റിൽ നിർബന്ധമായും പ്രവേശിക്കണം. അഡ്മിഷൻ ലഭിക്കുന്നവർ അപാർ (എപിഎഎആർ) ഐഡി നിർബന്ധമായും ഉണ്ടാവണം. നിലവിൽ അപാർ ഐഡി ഇല്ലാത്തവർ അഡ്മിഷൻ തീയതിക്ക് മുൻപായി www.abc.gov.inലൂടെ ഐഡിയെടുക്കണം. യൂണിവേഴ്സിറ്റി കോളേജ്, ഗവ. വിമൻസ് കോളേജ് എന്നിവിടങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളിൽ ഇന്ത്യൻ എക്കണോമിക്സ് സർവീസ് പരീക്ഷ നടക്കുന്നതിനാൽ വെള്ളിയാഴ്ച കോളേജിലെത്താൻ നിർദേശം ലഭിച്ചവർ വ്യാഴാഴ്ചയും ശനിയാഴ്ച എത്താൻ നിർദേശിച്ചിരുന്നവർ തിങ്കളാഴ്ചയും ഹാജരാകണം.
എം.ജി സർവകലാശാല വാർത്തകൾ
ട്രയൽ അലോട്ട്മെന്റ്
അഫിലിയേറ്റഡ് കോളേജുകളിൽ ബിരുദാനന്തര ബിരുദ, ബി.എഡ് പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമർപ്പിച്ചവർക്ക് 20 വരെ cap.mgu.ac.inൽ ഓപ്ഷനുകൾ കൂട്ടിച്ചേർക്കുകയും, ഒഴിവാക്കുകയും ,പുനഃക്രമീകരിക്കുകയും തിരുത്തലുകൾ വരുത്തുകയും ചെയ്യാം.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ്.സി ബയോകെമിസ്ട്രി (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2025)പരീക്ഷയുടെ പ്രാക്ടിക്കൽ 26 മുതൽ നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബി.എസ്.സി ഇൻഫർമേഷൻ ടെക്നോളജി മോഡൽ 3 (സി.ബി.സി.എസ് പുതിയ സ്കീം2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ മേഴ്സി ചാൻസ് ഏപ്രിൽ 2025) പരീക്ഷയുടെ പ്രാക്ടിക്കൽ 25 ന് ഇടക്കൊച്ചി സിയന്നാ കോളേജ് ഒഫ് പ്രൊഫഷണൽ സ്റ്റഡീസിൽ നടക്കും.
നാലാം സെമസ്റ്റർ ബിവോക്ക് ഇൻഡസ്ട്രിയൽ ഇൻസ്ട്രുമേന്റഷൻ ആൻഡ് ഓട്ടോമേഷൻ (പുതിയ സ്കീം2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ 23 മുതൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |