തിരുവനന്തപുരം: സെക്രട്ടേറിയറ്രിൽ ഡ്രൈവർ,ഹെൽപ്പർ ജോലി വാഗ്ദ്ധാനം ചെയ്ത് പണം തട്ടിയതായി പരാതി. പൂന്തുറ സ്വദേശികളായ നാലുപേരാണ് ഫോർട്ട് സ്റ്റേഷനിൽ പരാതി നൽകിയത്.
പൂന്തുറ സ്വദേശി അടക്കം രണ്ടുപേരാണ് പണം വാങ്ങിയതെന്നും കൂടുതൽ ആളുകളിൽ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പരാതിയുണ്ടെന്നും പരാതിക്കാർ പൊലീസിനെ അറിയിച്ചു. പൊലീസ് കേസെടുത്തിട്ടില്ല. സെക്രട്ടേറിയറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആളിനെതിരേയാണ് പരാതിയെന്നും ആരോപണ വിധേയരോട് തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |