വടകര: എം.പി രാജീവൻ പതിനഞ്ചാം ചരമ വാർഷിക ദിനാചരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവർക്കും പ്രദേശത്ത് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും രാജീവൻ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ അനുമോദനവും ഒഞ്ചിയം സ്കൂൾ പരിസരത്ത് പി.കെ സുജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. കെ.പി ബാബു അദ്ധ്യക്ഷത വഹിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, സുജിത്ത് കുമാർ, എം.എം ഉഷ , ബാബു എന്നിവർ പ്രസംഗിച്ചു. രാജീവൻ സാംസ്ക്കാരിക വേദിയുടെ റൗണ്ട് വ്യൂ മിറർ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്തിന് കൈമാറി. കവയിത്രി അനിവേദയുടെ കവിതാലാപനവും നടന്നു. കെ.എൻ പ്രകാശൻ സ്വാഗതവും കെ.ശശി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |