ശബരിമല : മാളികപ്പുറം ക്ഷേത്രത്തിന് സമീപം നവഗ്രഹങ്ങൾക്കായി നിർമ്മിക്കുന്ന പുതിയ ശ്രീകോവിലിന്റെ ഉത്തരം വയ്പ്പ് ചടങ്ങ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നിർവഹിച്ചു. ദേവപ്രശ്നവിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിർമ്മാണം. 60 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. തേക്കിൻ തടിയും ചെമ്പ് തകിടും കല്ലും ഉപയോഗിച്ചാണ് ശ്രീകോവിൽ നിർമ്മിക്കുന്നത്. ശബരിമല എക്സിക്യൂട്ടീവ് എൻജിനീയർ ശ്യാമപ്രസാദ്, ശബരിമല അഡ്മിനിസ്ട്രേറ്റ് ഓഫീസർ ബിജു വി.നാഥ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീനിവാസ് , അസിസ്റ്റന്റ് എൻജിനിയർമാരായ മനോജ്കുമാർ, സുനിൽകുമാർ, ക്ഷേത്ര ശിൽപി മഹേഷ് പണിക്കർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |