അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യു കിടക്കകളുടെ എണ്ണം വർദ്ധിപ്പിച്ചു. നവീകരിച്ച മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം എച്ച് .സലാം എം. എൽ. എ നിർവ്വഹിച്ചു. 12 ലക്ഷം രൂപ ചെലവഴിച്ച് 10 കിടക്കസൗകര്യങ്ങളാണ് വർദ്ധിപ്പിച്ചത്.
സർജറി ഐ.സി.യുവിന്റെ അറ്റകുറ്റപ്പണിയും ഇതോടൊപ്പം പൂർത്തീകരിച്ചു. എം.ഡി.ഐ .സി. യു വിലെ സർജറി, സ്റ്റെപ്പ് ഡൗൺ എന്നീ വിഭാഗങ്ങളിലായി സർജറിയിൽ 16 ഉം, സ്റ്റെപ് ഡൗണിൽ 9 ഉം കിടക്ക സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്. ഇവിടെ 10 ബെഡുകൾ പ്രവർത്തിക്കുന്നതോടെ ഈ വിഭാഗങ്ങളിൽ ആകെ 35 ഉം, ഐസൊലേഷനിൽ 2 ഉം ഉൾപ്പടെ ആകെ 37 ഐ. സി .യു കിടക്ക സൗകര്യങ്ങൾ നിലവിലുണ്ടാകും.
പ്രിൻസിപ്പൽ ഡോ.ബി .പദ്മകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എ. ഹരികുമാർ, മെഡിസിൻ വിഭാഗം മേധാവി ഡോ. സുരേഷ് രാഘവൻ, എം. ഡി .ഐ .സി .യു നോഡൽ ഓഫീസർ ഡോ. എൻ. ആർ. സജികുമാർ, ചീഫ് നഴ്സിംഗ് ഓഫീസർ പി .കെ .ഉഷ, നഴ്സിംഗ് സൂപ്രണ്ടുമാരായ എസ്. മിനി, എം.നളിനി, ജി .ജലജമ്മ, ഇ. ജി. ഷീബ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |