വട്ടപ്പാറ: വട്ടപ്പാറ പി.എം.എസ് കോളേജ് ഒഫ് ഡെന്റൽ സയൻസസിൽ എൻ.എസ്.എസ് യൂണിറ്റും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ' എലിക്‌സിർ 2025 ' ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.രാജേഷ് പിള്ള ഉദ്ഘാടനം ചെയ്‌തു. എൻ.എസ്.എസ് കോ ഓർഡിനേറ്റർ ഡോ.ജോയൽ ജോസ് ക്യാമ്പിന് നേതൃത്വം നൽകി. രക്തദാന പ്രവർത്തനത്തിൽ പങ്കാളിത്തം വഹിച്ചതിന് പി.എം.എസ് എൻ.എസ്.എസ് യൂണിറ്റിനെ മെമന്റോയും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |