കൊച്ചി: ആമസോണിന്റെ പ്രൊപ്പൽ ഗ്ലോബൽ ബിസിനസ് ആക്‌സിലറേറ്റർ സീസൺ 4ലെ വിജയികളെ പ്രഖ്യാപിച്ചു. ദീപക് അഗർവാൾ സ്ഥാപിച്ച ഓറിക്, വിദുഷി വിജയ്വർഗിയ സ്ഥാപിച്ച ഐ.എസ്.എ.കെ ഫ്രാഗ്രൻസസ്, അൻഷിത മെഹ്രോത്ര സ്ഥാപിച്ച ഫിക്‌സ് മൈ കേൾസ് എന്നീ ബ്രാൻഡുകളെ വിജയികളായി ആമസോൺ ഇന്ത്യ പ്രഖ്യാപിച്ചു.
ഇ-കൊമേഴ്‌സ് കയറ്റുമതി ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിന് ഡയറക്ട് ടു കൺസ്യൂമർ (ഡി2സി) മേഖലയിൽ വളർന്നുവരുന്ന ഇന്ത്യൻ ബ്രാൻഡുകൾക്ക് പിന്തുണ നൽകുന്നതിനാണ് ഈ പ്രോഗ്രാം രൂപകല്പന ചെയ്തിരിക്കുന്നത്. വിജയികൾക്ക് ആമസോണിൽ നിന്ന് 100,000 ഡോളർ ഇക്വിറ്റി ഫ്രീ ഗ്രാന്റ് ലഭിച്ചു.
ആമസോൺ ഇന്ത്യ പ്രൊപ്പൽ സീസൺ 5 ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. പ്രോഗ്രാമിനായുള്ള അപേക്ഷകൾ 2025 ജൂലായ് 15 വരെ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |