ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അന്തർവാഹിനിവേധ റോക്കറ്റ് വിക്ഷേപണ റോക്കറ്റായ ഇറേസറിന്റെ (എക്‌സ്‌റ്റൻഡഡ് റേഞ്ച് ആന്റി സബ് മറൈൻ റോക്കറ്റ്) പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. ജൂൺ 27 മുതൽ നാവിക സേനാ യുദ്ധക്കപ്പൽ ഐ.എൻ.എസ് കവരത്തിയിൽ നിന്ന് പരീക്ഷണവിക്ഷേപണങ്ങൾ നടന്നുവരികയായിരുന്നു. വൈകാതെ സേനയുടെ ഭാഗമാകും.
17 തരം റോക്കറ്റുകൾ വ്യത്യസ്‌ത പോർമുനകൾ ഘടിപ്പിച്ചായിരുന്നു പരീക്ഷണം. പരീക്ഷണത്തിൽ കൃത്യതയും സ്ഥിരതയുമുള്ള പ്രവർത്തനം ഉറപ്പിച്ചു. ഡി.ആർ.ഡി.ഒ, ഹൈദരാബാദിലെ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്, നാഗ്പൂരിലെ സോളാർ ഡിഫൻസ് ആന്റ് എയ്‌റോസ്‌പേസ് ലിമിറ്റഡ് എന്നിവ ചേർന്നാണ് ഇറേസർ വികസിപ്പിച്ചത്.
റോക്കറ്റിന്റെ പിന്നണിയിൽ പ്രവർത്തിച്ച നാവികസേനയെയും ഡി.ആർ.ഡി.ഒയെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.
ഇറേസർ:
ഹ്വസ്വ-ദീർഘദൂര വിക്ഷേപണങ്ങളെ സഹായിക്കുന്ന ഇരട്ട മോട്ടോർ സംവിധാനം
തദ്ദേശീയമായി വികസിപ്പിച്ച ഇലക്‌ട്രോണിക് ടൈം ഫ്യൂസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |