ലീഡ്സ ് : വിവാദമുയരുകയും സച്ചിൻ ടെൻഡുൽക്കർ ഉൾപ്പടെയുള്ളവർ എതിർക്കുകയും ചെയ്തിട്ടും ഇന്ത്യ- ഇംഗ്ളണ്ട് പരമ്പര വിജയികൾക്ക് നൽകുന്ന പട്ടൗഡി ട്രോഫിയുടെ പേര് സച്ചിൻ ടെൻഡുൽക്കർ - ജിമ്മി ആൻഡേഴ്സൺ ട്രോഫി എന്നാക്കി മാറ്റുന്നതിൽ നിന്ന് പിന്മാറാതെ ഇംഗ്ളണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. ഇത് ചെയ്യരുതെന്ന് സച്ചിൻ നേരിട്ട് ഇ.സി.ബി ഭാരവാഹികളോട് അഭ്യർത്ഥിച്ചതാണ്. ഇതോടെ മുൻ ഇന്ത്യൻ ക്യാപ്ടനായ പട്ടൗഡിയുടെ പേരിലുള്ള മെഡൽ പരമ്പര വിജയിക്കുന്ന ക്യാപ്ടന് നൽകുമെന്ന സമവായമാണ് ഇ.സി.ബി കൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |