തൃശൂർ: ജില്ലയിൽ വനഭൂമി പട്ടയത്തിനായി കേന്ദ്രാനുമതിക്കുള്ള അപേക്ഷകൾ ജൂൺ 25 നകം പരിവേഷ് പോർട്ടലിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിലേക്ക് അയക്കാൻ റവന്യൂ മന്ത്രി കെ രാജൻ നിർദ്ദേശം നൽകി. സംയുക്ത പരിശോധന പൂർത്തീകരിച്ചിട്ടുള്ള അപേക്ഷകളിൽ ഓരോ സ്ഥലവും പ്രത്യേകം സർവ്വെ നടത്തി വിശദാംശങ്ങളോടെ ടോപോ ഷീറ്റിലേക്ക് മാറ്റി പരിവേഷ് പോർട്ടലിലൂടെ അയക്കുന്നത്.
വിവിധ താലൂക്കുകളിലായി 4,111 അപേക്ഷകളാണ് തയ്യാറാക്കിയിട്ടുള്ളത്. റവന്യൂ മന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം എട്ട് സർവ്വെ ടീമുകൾ രൂപീകരിച്ച് പ്രത്യേക വാഹനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകിയാണ് 892.5301 ഹെക്ടർ ഭൂമി അളന്ന് പ്രത്യേകം സ്‌കെച്ചുകൾ തയ്യാറാക്കിയത്. പരിവേഷ് പോർട്ടലിലെ രേഖപ്പെടുത്തലുകൾക്ക് കളക്ടർ, ഡി.എഫ്.ഒ , എന്നിവരടക്കമുള്ള ജില്ലാതല സമിതി ചേർന്ന് അംഗീകാരം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |