മുഹമ്മ: ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്റെ യും ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെയും മുഹമ്മ സി ഡി എസിന്റെയും നേതൃത്വത്തിൽ തയ്യൽ - ഫാഷൻ ഡിസൈനിംഗ് പരിശീലന പരിപാടി സംഘടിപ്പിച്ചു.
മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ. ടി. റെജി അദ്ധ്യക്ഷനായി.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.എസ്. ലത, സി. ഡി. വിശ്വനാഥൻ , സേതുഭായ് , ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.
32 ദിവസമാണ് പരിശീലന കാലാവധി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |