കൊല്ലം: പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പരവൂർ കോട്ടുവൻകോണം നടക്കാരുവിള വീട്ടിൽ കാർത്തിക്ക് (23) പരവൂർ പൊലീസിന്റെ പിടിയിലായി.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ പരവൂർ പൂക്കുളത്തുള്ള പെട്രോൾ പമ്പിലെത്തിയ പ്രതിയും ജീവനക്കാരനായ സനോജുമായി വാക്ക് തർക്കം ഉണ്ടായി.പിന്നീട് വ്യാഴാഴ്ച രാത്രിയും സനോജുമായി തർക്കമുണ്ടായി. തുടർന്ന് സ്ഥലത്ത് നിന്നും പോയ ഇയാൾ 8.30ന് ആയുധവുമായെത്തി സനോജിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സനോജിന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു. പരവൂർ ഇൻസ്‌പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിഷ്ണു സജീവ്, പ്രദീപ്, സി.പി.ഒമാരായ നവാസ്, അജേഷ്, വിഷ്ണു, മനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |