ചാലക്കുടി: വാൽപ്പാറയിൽ പുലി പിടിച്ച നാലര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ മൃതദേഹം പകുതി ഭക്ഷിച്ച നിലയിലാണ്. ലയത്തിൽ നിന്ന് 300 മീറ്റർ അകലെ കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ജാർഖണ്ഡ് സ്വദേശി മനോജ് കുന്തയുടെ മകൾ റുസിനിയെയാണ് പുലി കടിച്ചുവലിച്ചു കൊണ്ടുപോയത്. പച്ചമലൈ എസ്റ്റേറ്റിൽ ഇന്നലെ വൈകിട്ട് ആറരയ്ക്കായിരുന്നു സംഭവം. തേയില എസ്‌റ്റേറ്റ് ക്വാർട്ടേഴ്സിൽ മുറ്റത്ത് കുട്ടി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.
തേയിലക്കാട്ടിൽ നിന്നും പാഞ്ഞുവന്ന പുലി കുട്ടിയെ കടിച്ചുവലിച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന് തൊട്ടടുത്ത താമസക്കാർ പറഞ്ഞു. തമിഴ്‌നാട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും തൊഴിലാളികളും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |