ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നമാണ് മുടി പെട്ടെന്ന് നരയ്ക്കുന്നത്. വയസാകുമ്പോൾ മുടി നരയ്ക്കുന്നത് സാധാരണമാണ്. എന്നാൽ ഇപ്പോൾ ചെറിയ കുട്ടികളുടെ മുടിയിൽ വരെ നര ബാധിക്കാറുണ്ട്. അതിന് ഒരു പ്രധാന കാരണം ഇപ്പോഴത്തെ ജീവിത ശെെലിയാണെന്ന് തന്നെ പറയാം.
ഈ നര മറയ്ക്കാൻ മാർക്കറ്റിൽ കിട്ടുന്ന വില കൂടിയ ഡെെ എത്ര തന്നെ ഉപയോഗിച്ചാലും അത് ഒരു താൽക്കാലിക ആവരണം മാത്രമായിരിക്കും. ഇത്തരത്തിലുള്ള കെമിക്കൽ ഡെെയുടെ അമിത ഉപയോഗം ഗുണത്തെക്കാൾ ഏറെ ദോഷമാണ് നൽകുന്നത്. മുടി കൂടുതൽ നരയ്ക്കുന്നതിനും പെട്ടെന്ന് പൊട്ടി പോകുന്നതിനും കാരണമാകുന്നു. നര മാറ്റാൻ വീട്ടിൽ തന്നെ നിരവധി വഴികളുണ്ട്. എന്നാൽ അത് പലർക്കും അറിയില്ല. വീട്ടിലുള്ള പപ്പായ ഇല ഉപയോഗിച്ച് മുടി കറുപ്പിക്കാം. അത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ഈ ഡെെ തയ്യാറാക്കാൻ ആദ്യം നാല് പപ്പായ ഇലയും പനിക്കൂർക്ക ഇലയും വെള്ളം ചേർത്ത് നല്ലപോലെ അരച്ച് നീര് എടുക്കുക. ഇതിന് ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ നെല്ലിക്കപ്പൊടിയും ഹെന്നപ്പൊടിയും ചേർന്ന് നന്നായി ചൂടാക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ച നീര് ഒഴിച്ച് വറ്റിച്ചെടുക്കണം. ശേഷം കുറച്ച് കൂടി നീര് ചേർത്ത് ഒരു കുഴമ്പ് രൂപത്തിലാക്കി എടുക്കണം. ശേഷം ഇത് ആ ചീനച്ചട്ടിയിൽ തന്നെ ഒരു രാത്രി അങ്ങനെ തന്നെവയ്ക്കണം. ശേഷം അടുത്ത ദിവസം ഈ ഡെെ തലയിൽ നല്ലപോലെ തേയ്ച്ചുപിടിപ്പിക്കണം. മുടിയിൽ എണ്ണമയം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം വേണം ഇത് ഉപയോഗിക്കാൻ. ഒരു മണിക്കൂർ മുടിയിൽ വച്ച ശേഷം ഇത് കഴുകികളയാം. കഴുകുമ്പോൾ ഷാംപൂ ഉപയോഗിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |