പാലോട്: പൊൻമുടി കുളച്ചിക്കര മെർക്കിസ്റ്റൻ എസ്റ്റേറ്റിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റാൻ കളക്ടർ ഉത്തരവ് നൽകിയിട്ടും നടപടി എടുക്കാത്തതിനെ തുടർന്ന് വിജിലൻസ് സംഘം പൊൻമുടിയിലെ നിർമ്മാണ പ്രദേശവും പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസിലും തെളിവെടുപ്പ് നടത്തി. ഒരു വർഷം മുൻപ് പഞ്ചായത്ത് ഉപസമിതി നടത്തിയ അന്വേഷണത്തിൽ അനധികൃത നിർമ്മാണം കണ്ടെത്തി നടപടികൾ സ്വീകരിച്ചിരുന്നു.എന്നാൽ നിലവിലെ ഭരണ സമിതി ഒരു നടപടിയും സ്വീകരിക്കാത്തതിനാൽ വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |