ചാവക്കാട്: തെക്കൻ പാലയൂരിൽ രണ്ടിടത്ത് കുറുനരിയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്. പാലയൂർ ജയന്തി റോഡിൽ വച്ച് തെക്കൻ പാലയൂർ പതിമൂന്നാം വാർഡിൽ താമസിക്കുന്ന മൂരായ്ക്കൽ നിർമ്മല(56),പതിനാലാം വാർഡിൽ താമസിക്കുന്ന കവര വീട്ടിൽ വാസു(65),വന്നേരി വീട്ടിൽ ലളിത(73)എന്നിവർക്കാണ് കടിയേറ്റത്. തെക്കൻ പാലയൂർ കറുപ്പം വീട്ടിൽ വെട്ടത്ത് ആദിൽ(17),വെങ്കിടങ് വെണ്ണേങ്ങോട്ട് വീട്ടിൽ ഷാജിയുടെ മകൻ ശ്രാവൺ(18),പതിമൂന്നാം വാർഡിലെ തമിഴ്‌നാട് സ്വദേശി കമൽ(40)എന്നിവർക്കും കടിയേറ്റു. ഗുരുതരമായി കടിയേറ്റ ആറുപേരിൽ രണ്ടുപേരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പള്ളിയിലേക്ക് പോകുന്ന വഴി ആദിലിനും ബൈക്കിൽ പോകുമ്പോൾ ശ്രാവണനും വീട്ടുമുറ്റത്ത് വച്ച് കമലിനും വാസുവിനും കടിയേറ്റത്. കുറുനരിയെ പിടികൂടാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |