മാവേലിക്കര: നാടെങ്ങും വായനയുടെ മഹത്വം കൊട്ടിഘോഷിക്കപ്പെടുമ്പോൾ മാവേലിക്കരയിൽ നാലു പതിറ്റാണ്ട് കാലമായി അടഞ്ഞ് അംബികാമ്മ റഫറൻസ് ലൈബ്രറി. ഗവ.ഗേൾസ് സ്കൂളിൾ വളപ്പിലുള്ള കെട്ടിടത്തിലാണ് അംബികാമ്മ റഫറൻസ് ലൈബ്രറി. മാവേലിക്കര ഗവ.ബോയ്സ് സ്കൂളിൽ നടത്തിയ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഫണ്ടിൽ അധികമായി വന്ന തുക ഉപയോഗിച്ചാണ് ഈ റഫറൻസ് ലൈബ്രറി ആരംഭിച്ചത്. അന്ന് മേളയ്ക്ക് നേതൃത്വം നൽകിയ ഡി.ഇ.ഒ അംബികാമ്മയുടെ പേരാണ് ലൈബ്രറിക്ക് നൽകിയത്. നിരവധി ഗ്രന്ഥങ്ങളുടെ അപൂർവ്വ ശേഖരമുള്ള ഒരു ഗ്രന്ഥശാലയാണ്. തുടക്കത്തിൽ നല്ല നിലയിൽ പ്രവർത്തിച്ച ലൈബ്രറി പിന്നീട് തുറക്കാത്ത അവസ്ഥയിലായി. നിറം മങ്ങിക്കഴിഞ്ഞ ഒരു ബോർഡ് മാത്രമാണ് അവശേഷിക്കുന്നത്.10 വർഷം മുമ്പ് ജനകീയ സമിതി ഡി.ഇ.ഓ ഓഫീസിന് മുന്നിൽ സമരം നടത്തുകയും ലൈബ്രറി തുറക്കുകയും ചെയ്തിരുന്നു. എന്നാൽ പുസ്‌തകങ്ങൾ അധികവും ചിതലരിക്കുന്ന കാഴ്ചയായിരുന്നു. പിന്നീട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ലൈബ്രറി സ്ഥിരമായി തുറക്കാൻ തീരുമാനിക്കുകയും പുസ്‌തകങ്ങളുടെ കണക്കെടുക്കുകയും ചെയ്തിരുന്നു. തകർന്ന ബോർഡും പുനഃസ്‌ഥാപിച്ചിരുന്നു. അന്ന് ഉണ്ടായ നടപടി അവിടെ അവസാനിച്ചതോടെ ലൈബ്രറി വീണ്ടും അടഞ്ഞു. ഇപ്പോൾ പത്ത് വർഷമായി തുറക്കാത്ത അവസ്ഥയിലാണ്.
...................
'' പത്ത് വർഷം മുമ്പ് ജനകീയ സമിതി നടത്തിയ സമരത്തെത്തുർന്ന് 11 അംഗ കമ്മറ്റി രൂപീകരിച്ച് ഗ്രന്ഥശാലയുടെപ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാൽ ഡി.ഇ.ഒ താത്പര്യം കാണിക്കാത്തതിനാൽ ഇത് നടപ്പിലായില്ല. ഇപ്പോൾ പുസ്തകങ്ങൾ പോലും ഗ്രന്ഥശാലയിൽ ഉണ്ടോ എന്നത് സംശയമാണ്.
അനി വർഗ്ഗീസ്,
വാർഡ് കൗൺസിലർ , ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |