കാഞ്ഞങ്ങാട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സാംസ്കാരിക വേദിയുടെ വിപുലീകൃത യോഗവും പുസ്തക ചർച്ചയും ഹോസ്ദുർഗ് സഹകരണബാങ്ക് ഹാളിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ഡോ. കെ.വി സജീവൻ ഉദ്ഘാടനം ചെയ്തു. വി.എം മൃദുൽ എഴുതിയ കുളെ എന്ന കഥാ സമാഹാരം ചർച്ച ചെയ്തു. കലാ കായിക സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി രാഘവൻ, കഥാകാരൻ വി.എം മൃദുൽ, കെ. ബാലകൃഷ്ണൻ, എം.പി സുബ്രഹ്മണ്യൻ, വി.വി രമേശൻ, കെ. സജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് മധു കരിമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സി.എസ് ഡോ. സുമേഷ് സ്വാഗതവും പി.സി ജയരാജൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |