വെള്ളരിക്കുണ്ട്: ആടിനെ മേയ്ക്കുകയായിരുന്ന 43 വയസുകാരിയായ വീട്ടമ്മയെ കയറിപ്പിടിച്ചു ദേഹോപദ്രവും ബലപ്രയോഗവും നടത്തി മാനഹാനിയും മാനസിക പ്രയാസവും ഉണ്ടാക്കിയ കേസിൽ പ്രതിയായ യുവാവിനെ വെള്ളരിക്കുണ്ട് പൊലീസ് പിടികൂടി. കൊന്നക്കാട് ചീർമ്പത്തോട് പുഴക്കര വീട്ടിൽ ഹാരിസനെ (23 ) യാണ് വെള്ളരിക്കുണ്ട് എസ്.ഐ പി.ജയരാജനും എ.എസ്.ഐ മധുവും അടക്കമുള്ള സംഘം കൊന്നക്കാട് ടൗണിന് അടുത്തുവച്ച് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട യുവാവിനെ ശാസ്ത്രീയമായ അന്വേഷണത്തിലും ഫോൺ ലൊക്കേഷൻ നോക്കിയുമാണ് തിരിച്ചറിഞ്ഞു പിടികൂടിയത്. ഈ മാസം 17 ന് മാലോം വള്ളിക്കടവിൽ ആണ് സംഭവം ഉണ്ടായത്. കഴിഞ്ഞ വർഷവും സ്ത്രീയെ കയറിപ്പിടിച്ച സംഭവത്തിൽ യുവാവിനെതിരെ കേസുണ്ടായിരുന്നു. പെയിന്റിംഗ് പണിയെടുക്കുന്ന ഹാരിസ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |