കൊല്ലം: എസ്.ഡി.പി.ഐ മെമ്പർഷിപ്പ് ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ സംസ്ഥാന പ്രസിഡന്റ് സി.പി.എ.ലത്തീഫ് നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ അദ്ധ്യക്ഷനായി. ദേശീയ പ്രവർത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി, സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ അഡ്വ. എ.കെ.സലാഹുദ്ദീൻ, വി.കെ.ഷൗക്കത്തലി, കൊല്ലം ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി, ജില്ലാ വൈസ് പ്രസിഡന്റ് എ.കെ.ഷെരീഫ്, ജില്ലാ ജനറൽ സെക്രട്ടറി ഷെഫീഖ് കാര്യറ, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി വൈ.നിസാർ, ജില്ലാ ട്രഷറർ നുജുമുദ്ദീൻ അഞ്ചുമുക്ക്, കൊല്ലം കോർപ്പറേഷൻ കൗൺസിലർ കൃഷ്ണേന്ദു, തസ്നീം ബിനോയ്, രാഖി അശോകൻ, കണ്ണൻ പട്ടത്താനം, ഷറാഫത്ത് മല്ലം തുടങ്ങിയവർ പങ്കെടുത്തു. ജൂലായ് ഒന്ന് മുതൽ 31 വരെയാണ് ക്യാമ്പയിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |