ചാത്തന്നൂർ: സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നൈപുണി വികസന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനവും പ്രവേശനോത്സവവും ജി.എസ്.ജയലാൽ എം.എൽ.എ നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് എസ്.സേതുലാൽ അദ്ധ്യക്ഷനായി. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ജി.കെ.ഹരികുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് മുഖ്യാതിഥിയായി. ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ദസ്തക്കിർ, എസ്.എം.സി. ചെയർമാൻ ടി.ദിജു, ചാത്തന്നൂർ ബി.പി.സി ആർ.സജിറാണി, ഹെഡ്മിസ്ട്രസ് സി.എസ്.സബീല ബീവി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ലിൻസി.എൽ.സ്കറിയ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡി.പ്രമോദ് കുമാർ സ്വാഗതവും എസ്.ഡി.സി കോ ഓർഡിനേറ്റർ ആൻ ട്രീസ ജെയിംസ് നന്ദിയും പറഞ്ഞു. അസി. റോബോട്ടിക്സ് ടെക്‌നിഷ്യൻ, ജി.എസ്.ടി അസിസ്റ്റന്റ് എന്നീ കോഴ്സുകളാണ് ചാത്തന്നൂർ നൈപുണി വികസന കേന്ദ്രത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |