തിരുവനന്തപുരം: ഇന്റർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതി സംഘടിപ്പിക്കുന്ന വെബ്ബിനാർ പരമ്പരയുടെ ഭാഗമായി യോഗാ ദിനാചരണം സംഘടിപ്പിച്ചു.റീജിയണൽ ക്യാൻസർ സെന്റർ അഡിഷണൽ ഡയറക്ടർ ഡോ.എ.സജീദ് ഉദ്ഘാടനം ചെയ്തു.ചടയമംഗലം ഗവ.ഹോമിയോപ്പതി ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ യോഗ ഇൻസ്ട്രക്ടർ ഡോ.സാന്ദ്ര നായർ ആരോഗ്യ പരിപാലനത്തിൽ യോഗയുടെ പങ്ക് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.ഐ.എഫ്.പി.എച്ച് ജോയിന്റ് സെക്രട്ടറി ജിതി സ്വാഗതവും, ഡോ.മറിയാമ്മ ജോൺ നന്ദിയും പറഞ്ഞു.ഡോ.പി.ഷൈല മോഡറേറ്ററായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |