പത്തനംതിട്ട: ഏറെ മോഹിച്ചു വച്ച വീടിന്റെ പണി പൂർത്തിയാകാതെയാണ് രഞ്ജിതയുടെ കണ്ണീർ മടക്കം. അമ്മ തുളസിക്കുട്ടിയമ്മയ്ക്കൊപ്പം രഞ്ജിതയുടെ മകൻ പത്താം ക്ലാസ് വിദ്യാർത്ഥി ഇന്ദുചൂഡനും ഏഴാം ക്ലാസ് വിദ്യാർത്ഥി ഇതികയും കുടുംബവീട്ടിലാണ് താമസം. ഇതിനോടു ചേർന്ന് പുതുതായി പണിയുന്ന വീടിന്റെ ഒരു മുറിയും അടുക്കളയും പൂർത്തിയാക്കി ഇവരെ ജൂൺ 28ന് വീട്ടിൽ പ്രവേശിപ്പിക്കണമെന്ന് കോൺട്രാക്ടർക്ക് നിർദ്ദേശം നൽകിയാണ് രഞ്ജിത ലണ്ടനിലേക്ക് വിമാനം കയറിയത്. നാട്ടിൽ മടങ്ങിയെത്തിയ ശേഷം ബാക്കി പണി പൂർത്തിയാക്കാമെന്നായിരുന്നു പ്രതീക്ഷ. അർബുദ രോഗിയായ തുളസിക്കുട്ടിയമ്മയും മക്കളും തീരാനോവുമായി രഞ്ജിതയുടെ മൃതദേഹം കാത്തിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |