തിരുവനന്തപുരം: അടുത്ത പൊലീസ് മേധാവി ആരാവുമെന്നതിൽ സസ്പെൻസ്. മൂന്നംഗ ചുരുക്കപ്പട്ടിക തയ്യാറാക്കാനുള്ള യു.പി.എസ്.സി യോഗം 26ന് ഡൽഹിയിൽ ചേരുന്നുണ്ട്. യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ഡിജിപി, ചീഫ്സെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി എന്നിവരുടെ സമിതിയാണ് മൂന്നംഗ ചുരുക്കപ്പട്ടികയുണ്ടാക്കുക. ഇതിലൊരാളെ സംസ്ഥാന സർക്കാരിന് നിയമിക്കാം. നിലവിലെ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി ജൂൺ 30ന് കഴിയും.
നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആർ.അജിത്കുമാർ എന്നിവരുടെ പേരുകൾ സംസ്ഥാനം കേന്ദ്രത്തിനയച്ചിട്ടുണ്ട്. സീനിയോരിറ്റി പരിഗണിച്ച് ആദ്യ മൂന്നു പേരെയാണ് സാധാരണഗതിയിൽ ചുരുക്കപ്പട്ടികയിലുൾപ്പെടുത്തുക. എന്നാൽ അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയുന്നതിൽ വീഴ്ച വരുത്തിയതിന് കേരളാ കേഡറിലേക്ക് തിരിച്ചയച്ച നിതിൻ അഗർവാളിനെ യു.പി.എസ്.സി ഒഴിവാക്കിയാൽ വിജിലൻസ് മേധാവി മനോജ് എബ്രഹാം പട്ടികയിൽ ഇടം പിടിക്കും. ഐ.ബി റിപ്പോർട്ടു കൂടി പരിഗണിച്ചാവും തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |