ചേർത്തല: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരത്തിന്റെ അളവുകോലായി കാണാനാകില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗതമായി യു.ഡി.എഫ് മണ്ഡലമാണ് നിലമ്പൂർ. എൽ.ഡി.എഫിന് അഭിമാനകരമായ വോട്ട് ലഭിച്ചു. ഹിന്ദു വോട്ടുകളിൽ ഭൂരിഭാഗവും എൽ.ഡി.എഫിനാണ് ലഭിച്ചത്. നിലമ്പൂരിലേത് ലീഗിന്റെ വിജയമാണ്. ഭാവിയിൽ ലീഗ് അൻവറിന് സീറ്റ് നൽകിയാൽ അത്ഭുതപ്പെടേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |