പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിംഗ് കോളേജിൽ ബസ് ഡ്രൈവർ, ബസ് ക്ലീനർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് നാളെ രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. ഏഴാം ക്ലാസ് പാസായ, ഹെവി വെഹിക്കിൾ ഡ്രൈവിംഗിൽ കുറഞ്ഞത് മൂന്ന് വർഷം മുൻ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കണ്ണ് പരിശോധന റിപ്പോർട്ട്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ കരുതണം. ഏഴാം ക്ലാസ് പാസായ, ബസ് ക്ലീനറായി ഒരു വർഷത്തെ മുൻ പരിചയമുള്ളവർക്ക് ബസ് ക്ലീനർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഫോൺ: 9400006412.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |