കണ്ണൂർ: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഗാന്ധി നെഹ്റു ഭവന പദ്ധതിയുടെ ഛായചിത്ര വിതരണത്തിന്റെ ജില്ലാതല വിതരണോദ്ഘാടനം നടന്നു. ഒന്നല്ല ഒരായിരം ഗാന്ധി - നെഹ്റു ഭവനങ്ങൾ എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പരിപാടി കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി പി.ആർ സനീഷ് ആദ്യ ഛായ ചിത്രം ഏറ്റുവാങ്ങി.കെപി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ് എം.ൽ.എ, പി.അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്,സജീവ് ജോസഫ് എം.എൽ.എ, സോണി സെബാസ്റ്റ്യൻ, മുഹമ്മദ് ബ്ലാത്തൂർ,രാഹുൽ വെച്ചിയോട്ട്, റോബർട്ട് വെള്ളാംവെള്ളി,ഫർസിൻ മജീദ്, അമൽ കുറ്റ്യാട്ടൂർ, സുധീഷ് വെള്ളച്ചാൽ, മഹിത മോഹൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |