ചേർത്തല: റെയിൽവേ അന്യായമായി പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ചേർത്തല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർത്തല റെയിൽവേ സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി. ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.സൂരജ് അദ്ധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ് ദിനൂപ് വേണു,ജില്ലാ കമ്മിറ്റി അംഗങ്ങൾ ശ്രീകാന്ത്,അനുപ്രിയ,ബിനീഷ് വിജയൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.ജെ.ജിസ്മി സ്വാഗതവും ബ്ലോക്ക് കമ്മിറ്റി ട്രഷറർ വിമൽ മോഹൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |