ചാരുംമൂട്: ചുനക്കര നടുവിൽ 40ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ വിദ്യാർത്ഥികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും നടന്നു. എൻ.എസ്.എസ് മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുനിൽ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആർ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു എ പ്ലസ് ജേതാക്കളെ യൂണിയൻ സെക്രട്ടറി വി.ആർ.സാനിഷ്‌കുമാർ അനുമോദിച്ചു. പന്തളം എൻ.എസ്.എസ് കോളേജ് അസോസിയേറ്റ് പ്രൊഫ.ഡോ.പി.വിനോദ് ബോധവൽക്കരണ ക്ലാസ്സെടുത്തു. കരയോഗം സെക്രട്ടറി എസ്.ആനന്ദൻ പിള്ള, യൂണിയൻ കമ്മിറ്റിയംഗങ്ങളായ അഡ്വ.സേതുമോഹനൻ പിള്ള,മധു ചുനക്കര, വനിതാ സമാജം പ്രസിഡന്റ് വത്സല, സെക്രട്ടറി സുജ രാജേന്ദ്രൻ,സഹദേവൻ നായർ,ഗോപാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |