തിരുവനന്തപുരം: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ.സി.ഐ) ട്രിവാൻഡ്രം റോയൽ സിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പ്രതീക്ഷ പദ്ധതിയ്ക്ക് നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻറി സ്‌കൂളിൽ തുടക്കമായി. പ്രസിഡന്റ് സനു സർദാറിർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ.ജോസ് ചരുവിൽ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ ജെ.സി.ഐ ഭാരവാഹികളായ പ്രീത ജോർജ്,ഷമീർ,ബിജു,ബിന്നി സാഹിതി,ബീഗം ബുഷ്ര, ദിദ്യ,ശൈഖ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണം നൽകൽ,കപ്പാസിറ്റി ബിൽഡിംഗ്,നേതൃത്വ ശേഷി വർദ്ധിപ്പിക്കൽ, ലൈഫ് സ്‌കിൽ ഡവലപ്പ്‌മെന്റ് തുടങ്ങിയവയാണ് പ്രതീക്ഷ പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |