ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് ഏഴ് പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 25 പേരെ രക്ഷപ്പെടുത്തി. 51 പേരെ കാണാതായി. വിനോദ സഞ്ചാരകേന്ദ്രമായ പാപികൊണ്ടലൂ ലക്ഷ്യമാക്കി ഗാണ്ഡി പോച്ചമ്മ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ 11 ജീവനക്കാരടക്കം 60 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്ന് അധികൃതർ പറയുന്നു. കാണാതായവർക്കായി ദുരന്തനിവാരണ സേനകൾ തിരച്ചിൽ തുടരുകയാണ്.
കിഴക്കൻ ഗോദാവരി ജില്ലയിലെ ദേവി പട്ടണത്താണ് സംഭവം. കനത്തമഴയെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുഴയിൽ വെളളത്തിന്റെ ഒഴുക്ക് കൂടുതലാണ്. ഇത്രയും ദിവസം മഴയെ തുടർന്ന് നദിയിലെ ജലനിരപ്പ് ഉയയർന്നതിനാൽ വിനോദയാത്ര ബോട്ടുകൾ മേഖലയിൽ തൽക്കാലം നിറുത്തിവച്ചിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഗോദാവരി നദിയിൽ നിലവിൽ പ്രവർത്തിക്കുന്ന എല്ലാ ബോട്ടുകളുടെയും ലൈസൻസ് പിൻവലിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ബോട്ടുകളും പരിശോധിച്ച് റിപ്പോർട്ടും നൽകാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |