തിരുവനന്തപുരം: പ്രമുഖ സാംസ്കാരിക പ്രവർത്തകനും ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് കേരളീയം എന്ന സന്നദ്ധ സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ എൻ.ആർ. ഹരികുമാർ (62) നിര്യാതനായി. അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബാലസംഘത്തിന്റെ മുൻ ജില്ലാ സെക്രട്ടറിയും സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് മുൻ ചുമതലക്കാരനുമായിരുന്നു. ഭാര്യ കെ.ദേവി (കേരള സ്റ്റേറ്റ് പവർ ആൻഡ് ഇൻഫ്രാ സ്‌ട്രക്ചർ ഫിനാൻസ് കോർപ്പറേഷൻ മുൻ എം.ഡി). മകൾ: അമൂല്യ. മരുമകൻ: ഗൗതം. സംസ്കാരം ഇന്ന് വൈകിട്ട് 5ന് തൈക്കാട് ശാന്തികവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |