പുതുതായി വയ്ക്കുന്ന വീടുകളിൽ എയർ കണ്ടീഷൻ ചെയ്യണമെന്നാണ് മിക്കവരുടെയും ആഗ്രഹം. മാറുന്ന കാലാവസ്ഥ തന്നെയാണ് പലരും അതിന് പ്രേരിപ്പിക്കുന്നത്. അങ്ങനെ എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്ക് പ്ലാനുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ബ്യൂറോ ഒഫ് എനർജി എഫിഷെൻസിയിലെ (ബിഇഇ) വിദഗ്ദരാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ വീടുകളിലോ ഓഫീസുകളിലോ എയർകണ്ടീഷൻ ചെയ്യേണ്ട അനുയോജ്യമായ താപനില 24 ഡിഗ്രി സെൽഷ്യസിനും 26 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കണമെന്നാണ് വിദഗ്ദർ പറയുന്നത്. ഇത്തരത്തിൽ ചെയ്യുന്നത് ഊർജ കാര്യക്ഷമതയ്ക്ക് സഹായിക്കുമെന്നാണ്. ഈ താപനിലയിൽ നിന്ന് താഴേയ്ക്ക് പോകുകയാണെങ്കിൽ വൈദ്യുതി ഉപഭോഗത്തിൽ ആറ് ശതമാനം വർദ്ധനയുണ്ടാകുമെന്നും വിദഗ്ദർ പറയുന്നു.നമ്മുടെ ശരീരത്തിന് ആന്തരിക താപനില നിയന്ത്രിക്കാനുളള കഴിവുണ്ട്. ഈ ശേഷിയെ തെർമോ റെഗുലേഷൻ എന്നാണറിയപ്പെടുന്നത്.
ഇന്ത്യയിലേതുപോലുളള മിതശീതോഷ്ണ കാലാവസ്ഥകളിൽ മുറിക്കുളളിൽ 24 മുതൽ 25 ഡിഗ്രി സെൽഷ്യസും 40 മുതൽ 60 ശതമാനം വരെ ഈർപ്പവും നിലനിർത്തുമ്പോഴാണ് ഒരു വ്യക്തിക്ക് ഏറ്റവും അനുയോജ്യമായി തോന്നുകയെന്നാണ്. ഈ താപനിലയിൽ നിന്ന് കൂടിയാലും കുറഞ്ഞാലും പലതരത്തിലുളള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. തൊണ്ട വേദനയ്ക്കും ശ്വാസതടസത്തിനും കാരണമാകും.
നിങ്ങൾ എയർകണ്ടീഷണറുകൾ 18 ഡിഗ്രി സെൽഷ്യസിനും 20 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് പ്രവർത്തിപ്പിക്കുന്നതെങ്കിൽ വൈദ്യുതി ഉപഭോഗം കൂടുതലായിരിക്കും. അത് വൈദ്യുതി ബില്ലുകളിലും പ്രതിഫലിക്കും. അതേസമയം, എസിയിലെ താപനില 24 ഡിഗ്രി സെൽഷ്യസിലാണ് ക്രമീകരിക്കുന്നതെങ്കിൽ നിങ്ങളുടെ വൈദ്യുതി ഉപഭോഗം 30 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും.
ഇങ്ങനെ ചെയ്താൽ പണം ലാഭിക്കാം
1. വായുസഞ്ചാരം മെച്ചപ്പെടുത്താൻ എസിയിൽ സീലിംഗ് ഫാനുകൾ ഉപയോഗിക്കുക.
2. എസി പ്രവർത്തിപ്പിക്കുമ്പോൾ വാതിലുകളും ജനലുകളും അടച്ചിടുക.
3. എസി ഫിൽട്ടറുകൾ കൃത്യമായി വൃത്തിയാക്കുക.
4. രാത്രിയിൽ എസി പ്രവർത്തിപ്പിക്കുമ്പോൾ പവർ സേവിംഗ്സ് മോഡ് അല്ലെങ്കിൽ സ്ലീപ്പ് മോഡ് ഉപയോഗിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |