പഴുത്ത പപ്പായ കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. ആരോഗ്യഗുണങ്ങൾക്ക് പുറമെ സൗന്ദര്യസംരക്ഷണത്തിനും പപ്പായ മികച്ചതാണ്. പപ്പായയുള്ള വീടുകൾ കുറവായതിനാൽ പലരും കടകളെ ആശ്രയിക്കാറാണ് പതിവ്. എന്നാൽ മരുന്നടിച്ച് പഴുപ്പിച്ചവയായിരിക്കും കൂടുതലും കടകളിൽ എത്തുക. അതിനാൽ തന്നെ വീട്ടിൽകൊണ്ടുവന്ന് മുറിച്ചുനോക്കുമ്പോഴായിരിക്കും അമളി പറ്റിയെന്ന് മനസിലാവുക. പുറമെ നല്ല നിറത്തിൽ കാണുമെങ്കിലും മിക്കവയും പഴുത്തത് ആയിരിക്കില്ല. അതിനാൽ തന്നെ നല്ല പപ്പായ നോക്കി വാങ്ങാനുള്ള ചില സൂത്രങ്ങൾ അറിഞ്ഞിരിക്കാം.
പപ്പായ വാങ്ങുന്ന സമയം അത് മണത്തുനോക്കുക. ശക്തമായ മണമുള്ള പപ്പായ പഴുത്തതും മധുരമുള്ളതും ആയിരിക്കും. പ്രത്യേകം മണമൊന്നുമില്ലെങ്കിൽ അത് പഴുക്കാത്തവ ആയിരിക്കും. പപ്പായയിൽ മഞ്ഞോ ഓറഞ്ചോ നിറമുള്ള വരകളുണ്ടെങ്കിൽ അത് പഴുത്തതാണെന്ന് മനസിലാക്കാം. എന്നാൽ എവിടെയെങ്കിലും പച്ച നിറമുണ്ടെങ്കിൽ പഴുത്തിട്ടില്ലെന്ന് ഉറപ്പിക്കാം. പപ്പായയിൽ കാണുന്ന വെളുത്ത നിറം ഫംഗസ് ബാധയുടെ ലക്ഷണമാണ്. വെളുത്ത നിറം കാണുന്നവ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കാം.
പപ്പായയുടെ ഗുണങ്ങൾ
പപ്പായയിൽ വിറ്റാമിനുകൾ, നാരുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പപ്പായ പതിവായി കഴിക്കുന്നത് രക്തം ശുദ്ധീകരിക്കാനും, മലബന്ധം ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.ദിവസവും പപ്പായ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. പഴുത്ത പപ്പായ മികച്ചൊരു ഫേസ്‌പാക്ക് കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |