തൃശൂർ: വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒന്നിൽ നിന്ന് അഞ്ചുരൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ജൂലായ് 22 മുതൽ അനിശ്ചിതകാല സമരം നടത്തും. ഇതിനു മുന്നോടിയായി എട്ടിന് സൂചനാസമരവും പ്രഖ്യാപിച്ചു.
ബസുടമകൾ ഉന്നയിക്കുന്ന ആറു പ്രധാന ആവശ്യങ്ങളിൽ തീരുമാനമില്ലാത്തപക്ഷം അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങും. പൊതുയാത്രാനിരക്ക് കൂട്ടണ്ടെന്നും വിദ്യാർത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കി നിജപ്പെടുത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും ബസുടമ സംയുക്ത സമരസമിതി ചെയർമാൻ ഹംസ എരിക്കുന്നൻ, ജനറൽ കൺവീനർ ടി.ഗോപിനാഥൻ, വൈസ് ചെയർമാൻ ഗോകുലം ഗോകുൽദാസ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |