ആഗോള നിക്ഷേപ സ്ഥാപനമായ ബ്‌ളാക്ക്സ്റ്റോണ്‍ രംഗത്ത്
കൊച്ചി: പ്രിഫറന്‍ഷ്യല്‍ ഓഹരി വില്‍പ്പനയിലൂടെ അയ്യായിരം കോടി മുതല്‍ ആറായിരം കോടി രൂപ വരെ സമാഹരിക്കാന്‍ കേരളത്തിലെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് ഒരുങ്ങുന്നു.
പുതുതായി ഇറക്കുന്ന 9.9 ശതമാനം ഓഹരികള്‍ വാങ്ങാന്‍ അമേരിക്കയിലെ പ്രമുഖ നിക്ഷേപക ഗ്രൂപ്പായ ബ്‌ളാക്ക്സ്റ്റോണ്‍ അടക്കം നാല് പ്രമുഖ ഗ്രൂപ്പുകള്‍ ഓഹരി വാങ്ങാന്‍ രംഗത്തുണ്ട്.
ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ കെ.വി.എസ് മണിയന്‍ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ഓഹരി വില്‍പ്പനയാണിത്.
ഓഹരിയൊന്നിന് 210 മുതല്‍ 215 രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 24ന് നടക്കുന്ന ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇക്കാര്യം തീരുമാനിക്കും. അതേസമയം ന്യൂനപക്ഷ ഓഹരി പങ്കാളിത്ത ഇടപാടുകള്‍ക്ക് താത്പര്യമില്ലെന്ന് ബ്‌ളാക്ക്സ്റ്റോണ്‍ വ്യക്തമാക്കി.
മൂലധന അടിത്തറ ശക്തമാക്കുന്നതിനും ഭാവി വികസനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനുമാണ് ഫെഡറല്‍ ബാങ്ക് പുതിയ ഓഹരികള്‍ പുറത്തിറക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |