കുറ്റ്യാടി: അന്താരാഷ്ട്ര ലഹരി ദിനത്തിൽ രാസലഹരിക്കെതിരെ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ടു മില്യൺ പ്ലഡ്ജ് നടന്നു. വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂളിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ക്ഷേമകാര സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി കുഞ്ഞിരാമൻ, ബ്ലോക്ക് മെമ്പർമാരായ കൈരളി, ഗീതാ രാജൻ , വാഹീദ, സ്കൂൾ പ്രധാനാദ്ധ്യാപിക ഹീറ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ടി മനോജ് കുമാർ, പി.ടി.എ പ്രസിഡന്റ് പ്രമോദ് കരണ്ടോട് , ബ്ലോക്ക് കോഓർഡിനേറ്റർ സനൽകുമാർ കുറ്റ്യാടി എന്നിവർ പങ്കെടുത്തു, കുട്ടികളുടെ ഫ്ലാഷ് മോബ് നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |