ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിൽ 20കാരിക്ക് നേരെ ലൈംഗികാതിക്രമത്തിൽ മുംബയ് സ്വദേശി പിടിയിൽ. ക്യാമ്പസിലെ ഭക്ഷണശാലയിലെ ജീവനക്കാരനുമായ റോഷൻ കുമാറിനെയാണ് പൊലീസ് അറസ്റ്ര് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം. ക്യാമ്പസിലൂടെ ഒറ്റയ്ക്ക് നടക്കുകയായിരുന്ന യുവതിയുടെ മുടിയിൽ പിടിച്ച് വീഴ്ത്തിയതിന് ശേഷം ഉപദ്രവിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ സുരക്ഷാ ജീവനക്കാർ എത്തി ഇയാളെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിക്ക് ആവശ്യമായ മാനസിക പിന്തുണയും നിയമ സഹായവും നൽകുന്നുണ്ടെന്ന് ഐ.ഐ.ടി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അണ്ണാ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി മാനഭംഗത്തിനിരയായി മാസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. ആ കേസിൽ പ്രതിയായ ജ്ഞാനശേഖരനെ 30 വർഷത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |