അമ്പലപ്പുഴ: ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് യാത്ര ചെയ്യാൻ ഇനി മുതൽ സ്വന്തം വാഹനം. എച്ച് .സലാം എം. എൽ. എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് പുന്നപ്ര വടക്ക് പഞ്ചായത്തിലെ താലോലം ബഡ്സ് സ്കൂളിനാണ് വാഹനം ലഭ്യമാക്കിയത്. ബസിന്റെ ഫ്ലാഗ് ഓഫ് എച്ച് .സലാം നിർവ്വഹിച്ചു. പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പി .സരിത, സ്ഥിരം സമിതി അദ്ധ്യക്ഷരായ അജിത ശശി, വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം പ്രിറ്റി തോമസ്, പഞ്ചായത്തംഗങ്ങൾ, ഐ .സി. ഡി. എസ് സൂപ്പർവൈസർ സോന ജോസഫ്, സ്കൂൾ അദ്ധ്യാപകരായ എം .എസ്. മഞ്ജു, വി. ജി .നിർമ്മല, എസ് .വിദ്യ എന്നിവർ പങ്കെടുത്തു. സ്ഥിരം സമിതി അധ്യക്ഷ ജയ പ്രസന്നൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |