മുഹമ്മ: ആര്യാട് ഗ്രാമ പഞ്ചായത്തിലെ അനുപമ - കുറ്റിട റോഡ് കലുങ്ക് നിർമാണം തുടങ്ങി. കനത്തമഴയിൽ കലുങ്ക് സഞ്ചാരയോഗ്യമല്ലാതായതോടെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഏഴുലക്ഷം രൂപ അനുവദിച്ച് ദ്രുതഗതിയിൽ നിർമാണം തുടങ്ങുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് കെ. ഡി. മഹീന്ദ്രൻ നിർമാണ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. സന്തോഷ്ലാൽ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ കവിത ഹരിദാസ്,ടി. കെ. ദിലീപ്‌കുമാർ, ഷീന ശാന്തി ലാൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |