പാവറട്ടി: ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തകനും ലൈബ്രേറിയനും താലൂക്ക് കൗൺസിൽ ജോയിന്റ് സെക്രട്ടറിയും ഓഫീസ് സ്റ്റാഫുമായിരുന്ന പി.എസ്.സതീശന്റെ എട്ടാമത് അനുസ്മരണ വാർഷികം സംഘടിപ്പിച്ചു. പൂവ്വത്തൂർ വ്യാപാര ഭവനിൽ കവി ഡോ: സി.രാവുണ്ണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി.വിനോദ് അദ്ധ്യക്ഷനായി. കെ.എ.വിശ്വംഭരൻ അനുസ്മരണ പ്രഭാഷണം നടത്തി. സതീശന്റെ പേരിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ ഗ്രന്ഥശാല പ്രവർത്തകനുള്ള പുരസ്‌കാരം കെ.എൻ.ബാഹുലേയനും ലൈബ്രറിയേറിയനുള്ള പുരസ്‌കാരം ആനി ജോസിനും സമ്മാനിച്ചു. താലൂക്ക് കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.ജി.സുബിദാസ്, ടി.എൻ.ലെനിൻ, ടി.എ.മണികണ്ഠൻ, അനിത തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |