ആളൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) ആളൂർ യൂണിറ്റിന്റെ കൺവെൻഷൻ പെൻഷൻ ഭവനിൽ നടന്നു. ബ്ലോക്ക് പ്രസിഡന്റ് പി.പി.പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.അജിത് കുമാർഅദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ.എ.അനീഫ മുഖ്യപ്രഭാഷണം നടത്തി. ഉന്നതവിജയം നേടിയ ടി.എസ്.ശ്രീലക്ഷ്മി, അനറ്റ് മരിയ ബാബു, ആദിദേവ് സി.സുരേഷ് എന്നിവരെ ക്യാഷ് അവാർഡും ഷീൽഡും നൽകി അനുമോദിച്ചു. പി.എസ്.സേതുമാധവൻ, കെ.എസ്.മുരളീധരൻ, കെ.കെ.ദേവസിക്കുട്ടി, ഇ.വി.രമണി, എം.കെ.ഉത്തമൻ, ഇ.വി.സുശീല, വി.എ.ജോണി, എ.ജെ.മേരി, വി.എൻ.സുനിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |