ഓടനാവട്ടം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ മുട്ടറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ലഹരി വിരുദ്ധ ദിനാചരണവും ബോധവത്കരണ ക്ലാസും റാലിയും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. ഷബീർ അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് അജയകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ റാലി പൂയപ്പള്ളി എസ്.ഐ രജനീഷ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ എസ്. ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. പ്രധാന അദ്ധ്യാപിക വി.ജി. ശ്രീലത, എസ്. ദിവ്യ, എസ്. ജയപ്രഭ, ബി.എസ്. അജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |