ന്യൂഡൽഹി: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ 'സീറോ ബാലൻസ് അക്കൗണ്ട്" ഉടമകൾ ശാഖകളിലെത്തി നടത്തുന്ന ഓരോ പണം പിൻവലിക്കൽ ഇടപാടിനും ഒക്‌ടോബർ 16 മുതൽ 100 മുതൽ 125 രൂപവരെ പിഴ നൽകേണ്ടി വരും. കറൻസി റിസൈക്ളറിൽ (കാഷ് ഡെപ്പോസിറ്റി മെഷീനുകൾ) നടത്തുന്ന പണം നിക്ഷേപിക്കലുകൾക്ക് പ്രത്യേക ഫീസ് ഏർപ്പെടുത്തുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും ബാങ്കിലെത്തിയുള്ള ഇടപാടുകൾ നിരുത്സാഹപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് വ്യക്തമാക്കി. മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്ര് ബാങ്കിംഗ് മുഖേനയുള്ള എൻ.ഇ.എഫ്.ടി., ആർ.ടി.ജി.എസ്., യു.പി.ഐ ഇടപാടുകൾ ബാങ്ക് പൂർണമായും സൗജന്യമാക്കിയിട്ടുണ്ട്. ശാഖകളിൽ നടത്തുന്ന എൻ.ഇ.എഫ്.ടി ഇടപാടിന് ഐ.സി.ഐ.സി.ഐ ബാങ്ക് ജി.എസ്.ടിക്ക് പുറമേ 2.25 രൂപ മുതൽ ഫീസാണ് ഈടാക്കുന്നത്. ആർ.ടി.ജി.എസിന് 20 രൂപ മുതലും ഫീസ് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |