വാഹനത്തിന് 123 കിലോമീറ്റർ റേഞ്ച്
കൊച്ചി: മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ടി.വി.എസ് ഐക്യൂബിന്റെ 3.1 കിലോവാട്ട് ബാറ്ററിയുള്ള പുതിയ സ്‌കൂട്ടർ പുറത്തിറക്കി. ഹിൽ ഹോൾഡ് അസിസ്റ്റ്, നവീകരിച്ച യു.ഐ/യു.എക്സ്. ഇന്റർഫേസ് തുടങ്ങിയവയും ഈ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പേൾ വൈറ്റ്, ടൈറ്റാനിയം ഗ്രേ എന്നീ രണ്ട് നിറങ്ങളിലും ഇളം തവിട്ടുനിറത്തോടൊപ്പം സ്റ്റാർലൈറ്റ് ബ്ലൂ, ഇളം തവിട്ടുനിറത്തോടൊപ്പം കോപ്പർ ബ്രോൺസ് എന്നീ ഓപ്ഷനുകളിലും പുതിയ മോഡൽ ലഭ്യമാണ്. ടി.വി.എസ് ഐക്യൂബിന്റെ ആറാമത് വകഭേദമാണിത്. ഇതുവരെ ആറ് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചു.
വില
വാഹനത്തിന് 1,03,727 ലക്ഷം രൂപ മുതലാണ് വില
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |