തിരുവനന്തുപുരം: മൊത്ത വ്യാപാര ഡിപ്പോകളിൽ നിന്നും മണ്ണെണ്ണ ഏറ്റെടുത്ത് വിതരണം ചെയ്യാത്ത റേഷൻ കടയുടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഭക്ഷ്യവകുപ്പ്. രണ്ടു വർഷത്തിനുശേഷം എല്ലാ വിഭാഗം കാർഡ് ഉടമകൾക്കുമായി മണ്ണെണ്ണ അനുവദിച്ചെങ്കിലും ഒരു വിഭാഗം റേഷൻ വ്യാപാരികളുടെ നിസഹകരണം കാരണം ഗുണഭോക്താക്കൾക്ക് ലഭ്യമാകാത്ത സാഹചര്യം വന്നതോടെയാണ് ഈ തീരുമാനം.
ഡിപ്പോകളിൽ നിന്നും മണ്ണെണ്ണ എടുക്കാത്ത റേഷൻ വ്യാപാരികൾക്കെതിരെ കെ.ടി.പി.ഡി.എസ് കൺട്രോൾ ഓർഡർ 2021 പ്രകാരം നിയമ നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ സപ്ലൈ ഓഫീസർമാർക്കും പൊതുവിതരണ കമ്മീഷണർ നിർദേശം നൽകി. ആകെയുള്ള 13,989 കടകളിൽ 700ൽ മാത്രമാണ് മണ്ണെണ്ണ എത്തിയത്. കാസർകോട്, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിലെ മിക്കവാറും കടകളിൽ വിതരണം നടക്കുന്നില്ല. എന്നാൽ മറ്റ് സാധനങ്ങൾ എത്തിക്കുന്നതുപോലെ മണ്ണെണ്ണയും റേഷൻ കടകളിൽ വാതിൽപ്പടി വിതരണമായി എത്തിക്കണമെന്ന നിലപാടിലാണ് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. ഇക്കാര്യം ഉന്നയിച്ച് സംഘടന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |