ആലപ്പുഴ: കേരള വാട്ടർ അതോറിട്ടി എംപ്ലോയിസ് യൂണിയൻ ആലപ്പുഴ നോർത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള വാട്ടർ അതോറിട്ടി ആലപ്പുഴ സബ് ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ സെക്രട്ടറി ബി.എസ് ബെന്നി ഉദ്ഘാടനം ചെയ്തു .
ജനറൽ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട ഉത്തരവുകൾ നടപ്പിലാക്കുവാൻ തയാറാകാത്ത
അസി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിന്റെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ധർണ.
ബ്രാഞ്ച് പ്രസിഡന്റ് പി.ആർ.രാകേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ബി സുമേഷ്, സജീന.എം, കെ.എസ്.സുമിത്ര, അഞ്ജു മഹാദേവൻ, പി.എസ്.കൃഷ്ണനുണ്ണി, ആർ.അജികുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |