മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ റൂറൽ ബാങ്ക് ഹാളിൽ വായനവസന്തം താലൂക്കുതല ഉദ്ഘാടനവും കൗൺസിൽ സംഗമവും പുസ്തക പ്രകാശനവും നടത്തി. കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.ആർ.ഹബീബുള്ള അദ്ധ്യക്ഷനായി. കൗൺസിൽ സംഗമം ലൈബ്രറികൗൺസിൽ ജില്ലാ സെക്രട്ടറി പി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ ജി.പി.രാമചന്ദ്രൻ, എം.ജെ.ശ്രീചിത്രൻ, സീന ശ്രീവത്സൻ, ഷെറീന തയ്യിൽ എന്നിവരെ ആദരിച്ചു. കെ.പി.എസ്.പയ്യനെടം, കെ.എസ്.ജയൻ, സി.ടി.മുരളി, എസ്.കാളിസ്വാമി, ഒ.സാബു, വിജയകുമാരി, എം.കൃഷ്ണദാസ്, എ.ആർ.രവിശങ്കർ, പ്രതാപൻ തായാട്ട്, ടി.ആർ.തിരുവിഴാംകുന്ന്, കെ.ഹരിദാസൻ, കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. റഷീദ് കുമരംപുത്തൂർ, ഇബ്നു അലി എടത്തനാട്ടുകര, ഫസൽ എം.റഹ്മാൻ, പി.കെ.സലില, കെ.ടി.റജീന എന്നിവരുടെ പുസ്തക പ്രകാശനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |