കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പുനെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (FTII) സിനിമ, ടെലിവിഷൻ വിംഗുകളിൽ മാസ്റ്റേഴ്സ് ബിരുദ പ്രോഗ്രാമുകൾക്കും, പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും ജൂലായ് 11 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: ftii.ac.in
മാസ്റ്റർ ഒഫ് ഫൈൻ ആർട്സ് (ഫിലിം)
............................................
വിവിധ മാസ്റ്റർ പ്രോഗ്രാമുകളും സ്പെഷ്യലൈസേഷനും.
* ഡയറക്ഷൻ & സ്ക്രീൻ പ്ലേ റൈറ്റിംഗ്: യോഗ്യത: ബിരുദം. സീറ്റ്: 11. കാലാവധി: 6 സെമസ്റ്റർ ( 3 വർഷം).
* സിനിമാട്ടോഗ്രഫി: യോഗ്യത: ബിരുദം. സീറ്റ്: 11. കാലാവധി: 6 സെമസ്റ്റർ ( 3 വർഷം).
* എഡിറ്റിംഗ്: യോഗ്യത: ബിരുദം. സീറ്റ്: 11. കാലാവധി: 6 സെമസ്റ്റർ ( 3 വർഷം).
* സൗണ്ട് റെക്കോർഡിംഗ് & സൗണ്ട് ഡിസൈൻ: യോഗ്യത: ബിരുദം. സീറ്റ്: 11. കാലാവധി: 6 സെമസ്റ്റർ ( 3 വർഷം).
* ആർട്ട് ഡയറക്ഷൻ & പ്രൊഡക്ഷൻ ഡിസൈൻ: യോഗ്യത: അപ്ലൈഡ് ആർട്ട്, ആർക്കിടെക്ചർ, പെയിന്റിംഗ്, സ്കൾപ്ചർ, ഇന്റീരിയർ ഡിസൈൻ അനുബന്ധ മേഖലയിൽ ബിരുദം. സീറ്റ്: 11. കാലാവധി: 6 സെമസ്റ്റർ ( 3 വർഷം).
* സ്ക്രീൻ ആക്ടിംഗ്: യോഗ്യത: ബിരുദം. സീറ്റ്: 16. കാലാവധി: 4 സെമസ്റ്റർ ( 2 വർഷം).
* സ്ക്രീൻ റൈറ്റിംഗ്: യോഗ്യത: ബിരുദം. സീറ്റ്: 16. കാലാവധി: 4 സെമസ്റ്റർ ( 2 വർഷം).
ടി.വി (ഒരു വർഷ പി.ജി സർട്ടിഫിക്കറ്റ് കോഴ്സ്)
.......................................
* ടെലിവിഷൻ ഡയറക്ഷൻ: യോഗ്യത: ബിരുദം. സീറ്റ്: 11
* ഇലക്ട്രോണിക് സിനിമാട്ടോഗ്രഫി: യോഗ്യത: ബിരുദം. സീറ്റ്: 11
* വീഡിയൊ എഡിറ്റിംഗ്: യോഗ്യത: ബിരുദം. സീറ്റ്: 11
* സൗണ്ട് റെക്കോഡിംഗ് & ടെലിവിഷൻ എൻജിനിയറിംഗ്: യോഗ്യത: ബിരുദം. സീറ്റ്: 11
പ്രവേശനം
..........................
രണ്ടു ഘട്ടമായാണ് പ്രവേശന നടപടികൾ. ആദ്യ ഘട്ട എഴുത്തു പരീക്ഷയ്ക്ക് കേരളത്തിൽ തിരുവനന്തപുരം കേന്ദ്രമായിരിക്കും. രണ്ടാം ഘട്ടം (ഇന്റർവ്യൂ) പുനെ കാമ്പസിലായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |